Ultimate magazine theme for WordPress.

മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം പാകിസ്ഥാനിൽ ക്രിസ്ത്യൻ പള്ളികളും വീടുകളും കത്തിച്ചു

ഫൈസലാബാദ് :പാക്കിസ്ഥാനിലെ ഫൈസലാബാദിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിനു നേരെ മതനിന്ദ ആരോപിക്കുകയും നിരവധി പള്ളികൾ നശിപ്പിക്കുകയും ചുറ്റുമുള്ള ക്രിസ്ത്യൻ സ്ഥാപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഫൈസലാബാദിലെ ജരൻവാല ജില്ലയിൽ ഇന്നാണ് സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ വിശ്വാസിയായ യുവാവ് ഖുറാനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് പ്രദേശത്തെ മുസ്ലീങ്ങൾ പ്രകോപിതരാ കുകയും , അദ്ദേഹത്തിന്റെ വീട് തകർക്കുകയും കൂടാതെ പ്രദേശത്തെ പള്ളികളും ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ജനക്കൂട്ടം കൊള്ളയടിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രതിഷേധക്കാരുമായി ചർച്ച നടത്തി വരികയാണെന്നും പ്രദേശം വളഞ്ഞിരിക്കുകയാണെന്നും പഞ്ചാബ് പോലീസ് മേധാവി ഉസ്മാൻ അൻവർ പറഞ്ഞു. കുറ്റാരോപിതനായ ക്രിസ്ത്യാനിക്കെതിരെ പാകിസ്ഥാനിലെ സെക്ഷൻ 295 ബി , 295 സി എന്നിവ പ്രകാരം പോലീസ് എഫ് ഐ ആർ രജിസ്റ്റർ (എഫ്ഐആർ) രജിസ്റ്റർ ചെയ്തു. സംഭവ സമയത്തു തങ്ങളുടെ വീടുകൾ കൊള്ളയടിച്ചപ്പോൾ പോലീസ് നിശബ്ദരായ കാഴ്ചക്കാരായി തുടർന്നുവെന്ന് പ്രാദേശിക ക്രിസ്ത്യാനി വിശ്വസികൾ പരാതിപ്പെട്ടു.

Sharjah city AG