ദമാം : ദമാംമിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ 6 പേർ മരിച്ചു. ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയിൽനിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരും മരിച്ചത്.
ആറുപേരുടെയും മൃതദേഹം ഹുഫൂഫ് അൽഖുദുദ് കബർസ്‌ഥാനിൽ മറവു ചെയ്‌തു. അപകടത്തിൽ മരിച്ച യുവതിയുടെ വിവാഹ നിശ്ചയം ദുരന്തത്തിന് രണ്ടു ദിവസം മുൻപാണ് നടന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
