മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ യുവജന വിഭാഗമായ വൈപിഇയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 വ്യാഴാഴ്ച രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ ‘മിഷൻ ചലഞ്ച് 2023’ഏകദിന സെമിനാർ നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും.രജിസ്ട്രേഷൻ ഫീസ് – 50 രൂപ.
വൈ.പി.ഇ. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജെറാൾഡിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് സെമിനാർ ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ ലോഡ്സൺ ആൻറണി (എറണാകുളം)* എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വൈ.പി.ഇ.സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബി, സെക്രട്ടറി ബ്രദർ റോഹൻ റോയി, ട്രഷറാർ പാസ്റ്റർ വൈജുമോൻ വി.എസ്. എന്നിവരെ കൂടാതെ വൈ.പി.ഇ. കേരള സ്റ്റേറ്റ് ബോർഡ് മെമ്പേഴ്സും ഈ സെമിനാറിന് നേതൃത്വം നൽകും

Comments are closed.