Ultimate magazine theme for WordPress.

നേപ്പാളിൽ കാണാതായ താര എയർലൈൻസ് വിമാനം തകർന്നു വീണതെന്ന് സൂചന

കഠ്മണ്ഡു : നേപ്പാളിൽ താര എയർസിൻറെ കാണാതായ യാത്രാ വിമാനം തകര്ന്നു വീണതായി റിപ്പോർട്ട് മുസ്‌തങ്ങിലെ കോവാങ് എന്ന സ്ഥലത്തു വിമാന അവശിഷ്ടങ്ങൾ കണ്ടെത്തി. നാല് ഇന്ത്യക്കാർ അടക്കം 22 പേർ വിമാനത്തിലുണ്ടായിരുന്നു. നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. സംഭവ സ്ഥലത്തു രക്ഷാപ്രവർത്തനം നടക്കുന്നതായി സൈനിക വക്താവ് അറിയിച്ചു. മുംബൈയിൽ നിന്നുള്ള ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ്നാലുപേരുമെന്നാണ് വിവരം.

Sharjah city AG