ടെൽഅവീവ് : ഇസ്രയേലിന് നേരെ യെമനിലെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 16 പേർക്ക് നിസ്സാരമായി പരിക്കേറ്റു. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോമുകൾ പ്രവർത്തിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്.
ആക്രമണത്തിന് പിന്നാലെ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു. ടെൽ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ജൂലൈ മാസത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് എതിരെ ഇസ്രയേൽ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
