Ultimate magazine theme for WordPress.

ശ്രീവിള്ളിപുത്തൂരിൽ മിറക്കിൾ തിയോളജിക്കൽ സെമിനാരി 5 -മത് വാർഷിക കൺവെൻഷൻ

ശ്രീവിള്ളിപുത്തൂർ : മിറക്കിൾ തിയോളജിക്കൽ സെമിനാരിയുടെയും മിറക്കിൾ ഗോസ്പൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 27 വരെ ശ്രീവിള്ളിപുത്തൂർ മിറക്കിൾ ഗ്രൗണ്ടിൽ 5 -മത് വാർഷിക കൺവെൻഷൻ നടക്കും.

പാസ്റ്റർമാരായ പി സ്റ്റാൻലി, രാജുകുമാർ രാജശേഖർ, സിസ്റ്റർ പ്രിയ രാജ്‌കുമാർ, ഡോ. ജോസഫ് ആൾഡ്രിൻ, റവ. ജോൺസൺ ദാനിയേൽ, മനോജ് കുഴിക്കാല എന്നിവർ പ്രസംഗിക്കും. വ്യാഴാഴ്ച പകൽ വുമൺസ് ഫെല്ലോഷിപ്പ് മീറ്റിങ്ങും വെള്ളിയാഴ്ച പകൽ ഉണർവ് യോഗവും ശനിയാഴ്ച പകൽ മിറക്കിൾ തിയോളജിക്കൽ സെമിനാരിയിൽ പഠനം പൂർത്തീകരിച്ച വേദ വിദ്യാർത്ഥികളുടെ ഗ്രാജുവേഷനും നടക്കും. പാ. തഞ്ചാവൂർ വില്യംസ്, ഇവാ. കൃപ വില്യംസ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.