Ultimate magazine theme for WordPress.

“സൈനിക സേവനം സമാധാനത്തിനായുള്ള ദൈവിക വിളി”: മാർപാപ്പ

വത്തിക്കാൻ സിറ്റി: സൈനിക സേവനം കേവലം ഒരു തൊഴിലല്ലെന്നും മറിച്ച് ദുർബലരെ സംരക്ഷിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ദൈവിക വിളിയാണെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ഇറ്റാലിയൻ മിലിട്ടറി ഓർഡിനറിയേറ്റിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിലെ അപ്പോസ്തോലിക് കൊട്ടാരത്തിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൈനികരുടെ ദൗത്യം എപ്പോഴും സുവിശേഷ മൂല്യങ്ങളാൽ നയിക്കപ്പെടണമെന്നും പൊതുനന്മയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.

സമാധാനം എന്നത് കേവലം സംഘർഷങ്ങളുടെ അഭാവം മാത്രമല്ലെന്നും മറിച്ച് അത് നീതിയും സത്യവും സ്നേഹവും നിറഞ്ഞ അവസ്ഥയാണെന്നും മാർപാപ്പ വ്യക്തമാക്കി. മനസ്സാക്ഷിയുടെ വിളിയോട് പ്രതികരിച്ചുകൊണ്ട് സമാധാനത്തിനായി സജീവമായി പരിശ്രമിക്കാൻ അദ്ദേഹം സൈനികരോട് ആഹ്വാനം ചെയ്തു.

Sharjah city AG

Comments are closed.