ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന് (തിങ്കളാഴ്ച) രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാവിലെ 8:44-ഓടെയാണ് ഡൽഹി നിവാസികളെ ആശങ്കയിലാഴ്ത്തി ഭൂമി കുലുങ്ങിയത്. വടക്കൻ ഡൽഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ മാത്രം ആഴത്തിലാണ് ചലനം ഉണ്ടായതെന്ന് സീസ്മോളജി വിഭാഗം അറിയിച്ചു.

Comments are closed.