ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കൻ ഗായകൻ മൈക്ക് പോസ്‌നർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായി വെളിപ്പെടുത്തി. തന്റെ സൂപ്പർ ഹിറ്റ് ഗാനമായ ‘ഐ റ്റുക് എ പിൽ ഇൻ ഇബിസ’ എന്ന പാട്ടിന്റെ വരികൾ മാറ്റി എഴുതിക്കൊണ്ടാണ് അദ്ദേഹം ഈ മാറ്റം ലോകത്തെ അറിയിച്ചത്. ലഹരിയിൽ നിന്നും പ്രശസ്തിയുടെ പൊള്ളത്തരങ്ങളിൽ നിന്നും മുക്തനായി ഇപ്പോൾ സമാധാനവും പുതിയ ജീവിതലക്ഷ്യവും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതം ദൈവത്തിന് സമർപ്പിച്ചതായും വിശ്വാസമാണ് തന്നെ വീണ്ടും വേദിയിൽ എത്തിച്ചതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ലോസ് ആഞ്ചലസ് വിട്ടതായും ഒരു കുടുംബം തുടങ്ങാൻ ആഗ്രഹിക്കുന്നതായും ദുരന്തത്തിലേക്ക് നയിക്കാമായിരുന്ന പഴയ ജീവിതസാഹചര്യങ്ങളിൽ നിന്ന് ദൈവം തന്നെ രക്ഷിച്ചതായും അദ്ദേഹം വരികളിലൂടെ വ്യക്തമാക്കുന്നു.

Comments are closed.