ആംസ്റ്റർഡാം: ജീവിതത്തിന്റെ സായാഹ്നത്തിൽ ഒരു ക്രിസ്തീയ വിശ്വാസി നേരിടുന്ന ആത്മീയ വെല്ലുവിളികളെ പ്രമേയമാക്കി നിർമ്മിച്ച ‘മിഡ് വിന്റർ ബ്രേക്ക്’ ഫെബ്രുവരി 20-ന് റിലീസ് ചെയ്യും. ഗർഭാവസ്ഥയിൽ ഒരു വെടിവെപ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സ്റ്റെല്ല എന്ന കഥാപാത്രം തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചാൽ ശിഷ്ടകാലം ദൈവത്തിനായി സമർപ്പിക്കാമെന്ന് അന്ന് നേർച്ച നേർന്നിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ ആ പഴയ വാഗ്ദാനം നിറവേറ്റാൻ സ്റ്റെല്ല നടത്തുന്ന ആത്മീയ യാത്രയാണ് ചിത്രത്തിന്റെ കാതൽ.
പ്രാർത്ഥനയും ദൈവവുമായുള്ള നിശബ്ദ സംഭാഷണങ്ങളുമാണ് സ്റ്റെല്ലയുടെ ജീവിതത്തിന്റെ കരുത്ത്. തന്റെ വിശ്വാസത്തെ കുടുംബജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താം എന്ന അവളുടെ ആത്മീയ പോരാട്ടം ചിത്രം മനോഹരമായി വരച്ചുകാട്ടുന്നു. ലസ്ലി മാൻവിൽ സ്റ്റെല്ലയായും സിയറാൻ ഹിൻഡ്സ് ഭർത്താവ് ജെറിയായും വേഷമിടുന്നു. ആത്മീയതയെ തികച്ചും സ്വാഭാവികമായും ഗൗരവത്തോടെയും അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

Comments are closed.