ഡൽഹി : ഇന്ത്യയിലെ സര്‍ക്കാരിനെതിരെ ഫേസ് ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് നടത്തിയ പ്രസ്താവനയില്‍ മെറ്റ ക്ഷമാപണം നടത്തി. അശ്രദ്ധ കൊണ്ടുണ്ടായ പിശക് എന്ന് സിഇഒ സക്കര്‍ബര്‍ഗിന്റെ പ്രസ്താവനയെ മെറ്റ വിശേഷിപ്പിച്ചു.
കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്ത ഇന്ത്യയിലെ സര്‍ക്കാര്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ പ്രസ്താവ. ‘2024 ലെ തിരഞ്ഞെടുപ്പില്‍ പല പാര്‍ട്ടികളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന മാര്‍ക്കിന്റെ നിരീക്ഷണം പല രാജ്യങ്ങളെയും സംബന്ധിച്ച് ശരിയാണ്, പക്ഷേ ഇന്ത്യയിലല്ല. ഞങ്ങള്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഈ അശ്രദ്ധമായ തെറ്റിന്,’ മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രലിന് എക്സില്‍ എഴുതി.
