Ultimate magazine theme for WordPress.

മേഘാലയ: കത്തോലിക്കാ ദേവാലയത്തിനു നേരെ ആക്രമണം

ഷില്ലോങ്: മേഘാലയയിലെ നോർത്ത് ഗാരോ ഹിൽസ് ഏരിയയിലെ ദരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ പള്ളി കഴിഞ്ഞയാഴ്ച അക്രമികൾ നശിപ്പിച്ചതായി റിപ്പോർട്ട് . പള്ളിയിൽ ഉണ്ടയിരുന്ന മാതാവിന്റെയും ഇശോയുടെയും പ്രതിമകൾ തലകൾ തല്ലി ഉടച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജില്ലയുടെ വിദൂര ഭാഗത്തുള്ള ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് ഇത് . റെസുബെൽപാറ പോലീസ് സ്റ്റേഷനിൽ പ്രഥമ വിവര അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതൊരു വിദ്വേഷ കുറ്റകൃത്യമാണോ എന്ന് ഇതുവരെ അറിവായിട്ടില്ലെങ്കിലും, മാനസിക വെല്ലുവിളി നേരിടുന്ന ഒരാൾ മുമ്പ് സമാനമായ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചിലർ അവകാശപ്പെടുന്നുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.