Ultimate magazine theme for WordPress.

*പെരുമ്പാവൂരിൽ ‘മെഗാ മാർച്ച് 2026’ സുവിശേഷ യോഗം ഏപ്രിൽ 23 മുതൽ*

 

 

പെരുമ്പാവൂർ : പെരുമ്പാവൂരിലെയും പരിസരപ്രദേശങ്ങളിലെയും ദൈവസഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘മെഗാ മാർച്ച് 2026’ എന്ന പേരിൽ സുവിശേഷ യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 മുതൽ 26 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് യോഗങ്ങൾ നടക്കുക. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും ഈ സംഗമത്തിൽ പങ്കെടുക്കും. പാസ്റ്റർ ടി.ജെ. സാമുവേൽ, ബ്രദർ സുരേഷ് ബാബു, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ എന്നിവർ യോഗങ്ങളിൽ പ്രസംഗിക്കും.

പ്രധാന യോഗങ്ങൾക്ക് പുറമെ, പ്രാദേശിക സഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 അംഗ ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും. കൂടാതെ, ശനിയാഴ്ച പകൽ കോൺഫറൻസും ഞായറാഴ്ച ഹിന്ദി ഭാഷയിലുള്ള ആരാധനയും നടക്കും. പാസ്റ്റർ സജി മാത്യു, പാസ്റ്റർ മനു ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Sharjah city AG

Comments are closed.