Ultimate magazine theme for WordPress.

മലങ്കര ആർച്ച് ഡയോസിന്റെ മെഗാ ഇവന്റ്

 

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആർച്ച് ഡയോസിന്റെ ധനശേഖരണാർത്ഥം 2024 മേയ് 11 ന് Archdiocesan Head Qurters ൽ Malankara Archdiocesan Extra Vaganza – M.A.E 2024′ നടക്കും. ഭദ്രാസനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന ഒരു നൂതന പദ്ധതിയെന്ന നിലയിൽ സഭാ അംഗങ്ങൾ ഏവരും ഏറെ ആകാംഷയോടെയാണ് ഈ പദ്ധതിയെ നോക്കി കാണുന്നത്. ന്യൂയോക്കിലേയും ന്യൂജേഴ്‌സിയിലേയും പരിസരത്തുള്ള 20ൽ പരം പള്ളിയിലെ അംഗങ്ങൾ ഈ പരിപാടിയിൽ പങ്കുചേരും. മാർച്ച് മാസം 9-ാം തീയതി അരമനയിൽ  നടത്തിയ ടിക്കറ്റ് കിക്കോഫിന് ഒട്ടനവധി വിശ്വാസികൾ പങ്കെടുത്തു. റവ. ഫാ. മത്തായി പുതുക്കുന്നത്ത് ഭദ്രാസന മെത്രാപൊലീത്താക്ക് ടിക്കറ്റ് നൽകിക്കൊണ്ട് കിക്കോ ഓഫ് പരിപാടി നടത്തി. സംഘടനാ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സബ് കമ്മിറ്റി ഭദ്രാസന കൗൺസിലിനോടൊത്ത് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

Sharjah city AG