മയ്യനാട് : ഏദൻ ഗാർഡൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 15 മുതൽ 18 വരെ കാക്കോട്ടുമൂല കോടിയിൽ കുന്നത്ത് ഏദൻ ഗാർഡൻസിൽ കൺവെൻഷൻ നടക്കും.
യോഗത്തിൽ പാസ്റ്റർമാരായ അനീഷ് തോമസ്, ഷിബു എബ്രഹാം, ടിജോ സോളമൻ, അനൂപ് എന്നിവർ പ്രസംഗിക്കും. സിസ്റ്റർ ഫെബ ലിജോ, പാ. ഗ്രേസെൻ പീറ്റർ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും. 18 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
