Ultimate magazine theme for WordPress.

മണിപ്പൂരില്‍ മെയ്‌തേയ് നേതാവിനുനേരെ അജ്ഞാതരുടെ ആക്രമണം

 

 

ഇംഫാല്‍: മണിപ്പൂരില്‍ മെയ്‌തേയ് സംഘടനാ നേതാവിനുനേരെ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണം. വെസ്റ്റ് ഇംഫാല്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മെയ്‌തേയ് ലീപുണ്‍ തലവന്‍ മയങ്ബാം പ്രമോത് സിംഗിന് നേരെയാണ് ആക്രമണം.
പ്രമോത് സിംഗും ഡ്രൈവറും ലാംഗോളിലെ മെയ്‌തേയ് ലീപുണ്‍ ഓഫീസില്‍ മീറ്റിംഗിനായി പോകുകയായിരുന്നു. ലാംഗോളില്‍ ഒരു ആശുപത്രിക്ക് സമീപം കാറില്‍ എത്തിയ തോക്കുധാരികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇവരുവര്‍ക്കും പരിക്കില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഫോറന്‍സിക് സംഘം സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Sharjah city AG