Ultimate magazine theme for WordPress.

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ ഭൂചലനം: 53 മരണം

ന്യൂഡൽഹി : നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 53 പേർ മരിച്ചു. ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. കെട്ടിടാവശിഷ്ട‌ങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് ആശങ്കയുള്ളതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഭൂചലന സമയത്തെ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ലൊബുചെയിൽനിന്നു 93 കിലോമീറ്റർ വടക്കുകിഴക്കാണു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. രാവിലെ ആറരയോടെയാണു ഭൂചലനം. ഡൽഹി-എൻസിആർ, ബിഹാർ, അസം, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. സിസാങ് പ്രദേശത്ത് 4.7, 4.9 തീവ്രതയുള്ള ചലനങ്ങളാണ് അനുഭവപ്പെട്ടത്.

 

 

 

 

 

Sharjah city AG