മാർട്ടിൻ എന്നൽസ് ഫൗണ്ടേഷന്റെ പുരസ്കാരം ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു
ജെനീവ: മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു മരണാനന്തര ബഹുമതി. \”മനുഷ്യാവകാശത്തിനുള്ള നോബൽ സമ്മാനം\” എന്ന് വിളിക്കപ്പെടുന്ന മാർട്ടിൻ എന്നൽസ് ഫൗണ്ടേഷന്റെ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത ത്തിന് പുറമേയുള്ള പ്രത്യേക ബഹുമതിയ്ക്കാണ് ഫാ. സ്റ്റാന്‍ സ്വാമിയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ ഫാ. സേവ്യർ സോറെങ് SJ (RAN) ബഹുമതി ഏറ്റുവാങ്ങും. വര്ഷങ്ങളായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം.
