Ultimate magazine theme for WordPress.

നെയ്യാറ്റിൻകരയിൽ മാർത്തോമ്മാ യുവജനസഖ്യം വാർഷിക യോഗം നടന്നു

നെയ്യാറ്റിൻകര : മാർത്തോമ്മാ യുവജനസഖ്യം നെയ്യാറ്റിൻകര സെൻ്ററിന്റെ ആഭിമുഖ്യത്തിൽ വണ്ടന്നൂർ കർമ്മേൽ മാർത്തോമ്മാ പള്ളിയിൽ വാർഷിക യോഗം നടന്നു. ഫാ റവ ജേക്കബ് കോശി അധ്യക്ഷത വഹിച്ചു, റവ അനു ജോൺ പ്രസംഗിച്ചു. തുടർന്ന് വാർഷിക റിപ്പോർട്ട്, കണക്ക് എന്നിവ വായിച്ചു. അടുത്ത വർഷത്തെ ബജറ്റ് ട്രസ്റ്റി അവതരിപ്പിച്ചു.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നതിജയം കരസ്ഥമാക്കിയ യുവജനങ്ങളെ യോഗത്തിൽ ആദരിച്ചു. സെൻ്റർ കലാമേളയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റും എവറോളിംഗ് ട്രോഫികളും സമ്മാനിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.