Ultimate magazine theme for WordPress.

മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ കൺവെൻഷൻ ഒക്ടോബർ 27ന് ആരംഭിക്കുന്നു

 

 

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ മേഖലാ കൺവെൻഷൻ(റീജിയണൽ കൺവെൻഷൻ) ഒക്ടോബർ മാസം 27, 28, 29 എന്നീ തിയതികളിൽ സെന്റ്. ജോൺസ് മാർത്തോമ്മാ പള്ളി (ക്യുൻസ് വില്ലേജ്), സെന്റ്. തോമസ് മാർത്തോമ്മാ പള്ളി (യോങ്കേഴ്‌സ്), ക്യുൻസ്‌ബോറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ. ഡോ. ഈപ്പൻ വർഗീസ് മുഖ്യ പ്രസംഗകനായിരിക്കും. സെന്റ്. ജോൺസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടക്കുന്ന കൺവെൻഷന്റെ ഉദ്ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഐസക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ നിർവ്വഹിക്കും.

 

Sharjah city AG