കാട്ടുതീയിൽ നിന്നും അതിജീവിച്ച് മരിയ ലനകില ദേവാലയം
ലഹൈന :അമേരിക്കയിൽ നാശം സൃഷ്ട്ടിച്ച കാട്ടുതീയിൽ നിന്നും കേടുപാടുകൾ സംഭവിക്കാതെ ലഹൈനയിലെ മരിയ ലനകില ദേവാലയം .കഴിഞ്ഞ ഞായറാഴ്ച വരെ കാട്ടുതീയിൽപെട്ട 93-ഓളം ആളുകളാണ് മരണമടഞ്ഞത്. അത്രയും ഭീകരമായ ദുരന്തത്തെ ഔവർ ലേഡി ഓഫ് വിക്ടറിയുടെ പേരിലുള്ള മരിയ ലനകില കാത്തലിക് ദേവാലയം അതിജീവിച്ചത് ഏറെ അത്ഭുതത്തോടെയും അതിലുപരി പ്രതീക്ഷയോടെയുമാണ് വിശ്വാസികൾ കാണുന്നത്.
ശക്തമായ കാറ്റ് വീശിയടിച്ചതും ഉണങ്ങിയ സസ്യജാലങ്ങളാൽ ജ്വലിക്കുന്നതുമായ ഒന്നിലധികം തീപിടുത്തങ്ങൾ ആണ് ഹവായിയൻ ദ്വീപിലുടനീളം പടർന്നത്. 13,000-ൽ താഴെ താമസക്കാരുള്ള പടിഞ്ഞാറൻ പട്ടണമായ ലഹൈനയിൽ വാൻ നാശനഷ്ടങ്ങളും ജീവഹാനിയുമാണ് കാട്ടുതീ ഉണ്ടാക്കിയത്. കാട്ടുതീയ്ക്കുശേഷം സംഭവസ്ഥലത്തു നിന്നും പുറത്തുവിട്ട ചിത്രങ്ങളാണ് ദേവാലയവും അതിനോടു ചേർന്ന റെക്‌ടറിയും യാതൊരുവിധ കേടുപാടും കൂടാതെ നിലനിൽക്കുന്നതായി വിവരം നൽകിയത്.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതം പോലെയാണ്” – മൗയിയിലെയും ലാനായിലെയും വികാരി മോൺസിഞ്ഞോർ ടെറൻസ് വടാനബെ ഹോണോലുലു പറഞ്ഞു. കൂടുതൽ വിവരങ്ങളും നാശനഷ്ടങ്ങൾ വല്ലതുമുണ്ടോ എന്നതും പരിശാധനകൾക്കുശേഷം മാത്രമേ അറിയൂ. പ്രഥമദൃഷ്ട്യാ ദേവാലയം കേടുപാടുകളൊന്നും കൂടാതെയാണ് കാണപ്പെടുന്നതെന്ന് വൈലുക്കുവിലെ സെന്റ് ആന്റണീസ് ഓഫ് പാദുവ കാത്തലിക് ചർച്ചിന്റെ വികാരി കൂടിയായ വാടാനബെ പറഞ്ഞു.
