കൊട്ടാരക്കര :മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള
67-ാമത് കൊട്ടാരക്കര കൺവെൻഷൻ മാർത്തോമ്മാ എപ്പിസ്കോപ്പിൽ ജൂബിലി മന്ദിരത്താങ്കണത്തിൽ തയ്യാറാക്കിയ പന്തലിൽ 26 മുതൽ ഫെബ്രുവരി 2 വരെ നടക്കും.
26 ന് 6.30ന് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും.റവ. എ.ടി. സഖറിയ മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗീവർഗീസ് മാർ തീയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത,അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം,സിഎസ്ഐ സഭ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ.റൂബേൻ മാർക്ക്, റവ.ഡോ മോത്തി വർക്കി,റവ.ഡോ.കോശി.പി.വർഗീസ്, റവ.പി.സി. ജെയിംസ്, റവ.സജേഷ് മാത്യൂസ്, റവ.ബിനോയി ഡാനിയേൽ, റവ. മാത്യു വർഗീസ്, ഇവാ.ജോളി മാരാമൺ,ലിസി ജോൺ എന്നിവരാണ് മുഖ്യപ്രസംഗകർ.
ഫെബ്രുവരി 1 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 ന് രാത്രി യോഗങ്ങളും സന്നദ്ധ സുവിശേഷ സംഘം, സേവികാസംഘം സണ്ടേസ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പ്രത്യേകത യോഗങ്ങൾ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 നും ശനിയാഴ്ച 2 ന് യുവജനസഖ്യ സമ്മേളനവും നടക്കും.റിന്യൂവൽ കോൺഫറൻസ് തിങ്കൾ മുതൽ ബുധൻവരെ രാവിലെ 9 30ന് ക്രമീകരിച്ചിരിക്കുന്നു.101 അംഗ ഗായക സംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സഭാ ജനങ്ങളുടെ ആത്മീയ പുതുക്കത്തിലും സാമൂഹിക തിൻമകൾക്കെതിരെ പ്രതികരിക്കുന്നതിനും ‘തെക്കിന്റെ മാരാമൺ’ എന്നറിയപ്പെടുന്ന കൺവെൻഷൻ മുഖാന്തരമായി തീരുമെന്ന് ജനറൽ കൺവീനർ ഭദ്രാസന സെക്രട്ടറി റവ.ഷിബു ഏബ്രഹാം ജോൺ, കൺവീനർ റവ. ഷിബു സാമുവൽ, ഭദ്രാസന ട്രഷറർ കെ.ജോർജ് പണിക്കർ,ഭാരവാഹികളായ പി.ജെ.ഡേവിഡ്, റവ. സ്കറിയാ തോമസ് റവ.അലക്സ്.പി.ജോൺ,
രഞ്ജി തോമസ്,സനഹ് വർഗീസ് എന്നിവർ അറിയിച്ചു.

Comments are closed.