ന്യൂഡല്‍ഹി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 11 ന് പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മേജര്‍ ആര്‍ച്ച്ബിഷപ്പായ ശേഷം ആദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയെ കാണുന്നത്. സഭയുടെ സ്‌നേഹവും ആദരവും സര്‍ക്കാരിനെ അറിയിക്കാനാണ് സന്ദര്‍ശനം നടത്തിയതെന്ന് മാര്‍ തട്ടില്‍ വ്യക്തമാക്കി.
ബംഗളുരൂവില്‍ നടന്ന സിബിസിഐ സമ്മേളനത്തിനു ശേഷമായിരുന്നു അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
