റായ്‌പൂർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ ജവാന്മാർ സഞ്ചരിച്ച വാഹനത്തിനുനേരെ മാവോയിസ്റ്റുകളുടെ ആക്രമണം. ആക്രമണത്തിൽ ഒൻപത് ജവാന്മാർ വീരമൃത്യു വരിച്ചു.
8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സ്‌ഫോടക വസ്തു ഉപയോഗിച്ചായിരുന്നു ആക്രമണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ബസ്റ്റർ മേഖലയിലെ കുത്രുവിലാണ് സംഭവം.
