കോട്ടയം: മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകൾ ലേഖനത്തിൽ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം.
ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയിൽ ബൈബിൾ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ ഞെട്ടിച്ചിട്ടുണ്ട്. വിദ്വേഷ പരാമർശത്തിനെതിരെ കത്തോലിക്ക സഭ ഇടവകകൾ പരസ്യമായി രംഗത്തിറങ്ങി. പല ഇടവകകളിലും വികാരിമാരുടെ നേതൃത്വത്തിൽ മനോരമ പത്രം കൂട്ടിയിട്ടു കത്തിച്ചു പ്രതിഷേധിച്ചു.
