Ultimate magazine theme for WordPress.

മണിപ്പൂർ ഐക്യദാർഢ്യ സദസ്സ്

മാവേലിക്കര: മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവ ഐക്യ സമിതി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
മാവേലിക്കര, കല്ലുമല ബിഷപ്പ് മൂർ കോളേജ് ജംഗ്ഷനിൽ നടന്ന സമ്മേളനം ശ്രീ എം എസ് അരുൺകുമാർ എംഎൽഎ, മാവേലിക്കര സമ്മേളനം ഉത്ഘാടനം ചെയ്തു. പ്രഭാഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി. അനീഷ് തോമസ് കല്ലുമല അധ്യക്ഷത വഹിച്ചു.

ശ്രീ അനി വർഗ്ഗീസ് ( കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ്& വികസനകാര്യ സ്ഥിരം കമ്മിറ്റി അധ്യക്ഷൻ, മാവേലിക്കര മുൻസിപ്പാലിറ്റി), റവ. റജി കെ തോമസ്, ഐ ഇ എം ഡയറക്ടർ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
അനീഷ് തോമസ് കല്ലുമല, സാം ജോൺ വെട്ടിയാർ, എം എസ് ജോൺ കൺവീനർ, സിഡിസി, ആലപ്പുഴ, കെ വി കൃഷ്ണകുമാർ, എം എം ശാമുവേൽ എന്നിവർ നേതൃത്വം നൽകി.

Sharjah city AG