കാസർഗോഡ് : കാസർഗോഡ് തിരുവനന്തപുരം വന്ദേ ഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി.പുതിയ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.സ്പെഷ്യൽ സർവീസ് 9:15 ന് മംഗലാപുരത്ത് നിന്നും രാവിലെ 6:10 ന് ആരംഭിക്കുന്ന സർവീസ് 3: 10 ന് തിരുവനന്തപുരത്ത് എത്തും.
തിരികെ വൈകിട്ട് 4:05 തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് രാത്രി 12:40 ന് മംഗലാപുരം എത്തും.ബുധനാഴ്ച ദിവസങ്ങളിൽ സർവീസ് ഉണ്ടാവില്ല.പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ ജൻ ഔഷധി സെന്റർ ഉദ്ഘാടനവും നടക്കും.കേരളത്തിൽ ജൻ ഔഷധി സെന്റർ പ്രവർത്തിക്കുന്ന ഏക റെയിൽവേ സ്റ്റേഷൻ ആയി പാലക്കാട് മാറും.
