ഓക്സിജൻ ഉൽപാദനത്തിൽ മികച്ച സംസ്ഥാനം എന്ന കേരളത്തിളക്കത്തിന് മല്ലപ്പള്ളി കുന്നന്താനം ഗ്രാമത്തിന്റെയും ഒരു കൈയ്യൊപ്പ്………
കോടികൾ മുടക്കി 20000 ലിറ്റർ ശേഷിയുള്ള ആധുനിക ക്രയോജനിക്ക് ടാങ്കും, സംവിധാനങ്ങളും പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി കുന്നന്താനം പാമല കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന \”ഓസോൺ ഗ്യാസ് \” എന്ന സ്ഥാപനമാണ് രാജ്യത്തിനു വേണ്ടി പ്രാണവായു നിർമിക്കുന്നത്.
ആധുനിക ഇന്ത്യയുടെ തലസ്ഥാനമടക്കം മറ്റു സംസ്ഥാനങ്ങളിൽ ജീവവായുവിന് വേണ്ടി മനുഷ്യർ നെട്ടോട്ടം ഓടുമ്പോൾ ദീർഘവീക്ഷണത്തോടെ കോടികൾ മുടക്കി അനേകം പേരുടെ ജീവൻ നില നിർത്താൻ പ്രവർത്തിക്കുന്ന \”ഓസോൺ ഗ്യാസ്\” ഉടമകൾക്കും,ജീവനക്കാർക്കും,
സംസ്ഥാന സർക്കാരിനും അഭിനന്ദനങ്ങൾ
