കോലാലംപൂർ : ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയുടെ പാതയിൽ വർദ്ധനവ് രേഖപ്പെടുത്തി മലേഷ്യ. സഭയിൽ മാമ്മോദീസ സ്വീകരിക്കുവാൻ ആഗ്രഹിച്ചു കടന്നുവരുന്ന മുതിർന്നവരുടെ എണ്ണം സമീപവർഷങ്ങളിലേതിനേക്കാൾ വർധിച്ചതായി റിപ്പോർട്ട്. വിവിധ ഇടവകകളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന അഭ്യർഥനകൾ കണക്കിലെടുത്ത് രൂപതകൾ ഇവർക്കുള്ള പരിശീലന പരിപാടികൾ നടത്തുകയും, ഒരുക്കുകയും ചെയ്യുന്നു. കോലാലംപൂർ അതിരൂപതയിലെ ദൈവാലയത്തിൽ നടത്തിയ സമ്മേളനത്തിൽ ഏകദേശം 547 ഓളം ആളുകൾ പങ്കെടുത്തു. കോട്ട കിനാബാലു അതിരൂപതയിലും ഇപ്രകാരം സമ്മേളനം നടത്തപ്പെട്ടു. 941 പേർ അതിൽ പങ്കെടുത്തു. മലേഷ്യയിലെ 23 ദശലക്ഷം ജനസംഖ്യയിൽ 60.4% മുസ്ലീങ്ങളും 9.1% ക്രിസ്ത്യാനികളുമാണ്. തടസങ്ങളും, ബുദ്ധിമുട്ടുകളും ഏറെയുണ്ടെങ്കിലും മലേഷ്യൻ വിശ്വാസികൾ ക്രിസ്തുവിനെ അടിയുറച്ചു വിശ്വസിക്കുന്നു.
