Ultimate magazine theme for WordPress.

റോമിലെ ബസിലിക്കയ്ക്ക് ഇനി മലയാളി റെക്ടർ; നിയമനം പ്രഖ്യാപിച്ചത് റോം വികാരി ജനറൽ

വത്തിക്കാൻ സിറ്റി: റോമിലെ സീറോ മലബാർ സമൂഹത്തിന്റെ മൈനർ ബസിലിക്കാ റെക്ടറായി തൃശൂർ അതിരൂപതാംഗം ഫാ. ബാബു പാണാട്ടുപറമ്പിൽ നിയമിതനായി. റോം രൂപതയുടെ അതിർത്തിയിൽ താമസിക്കുന്ന സീറോ മലബാർ സഭാംഗങ്ങളുടെ ചാപ്ലൈനുമായിരിക്കും ഇദ്ദേഹം. പാപ്പ അധ്യക്ഷനായുള്ള റോം രൂപതയുടെ വികാരി ജനറൽ കർദിനാൾ ആഞ്ചലോ ദെ ദൊണാത്തിസാണ് നിയമനം നടത്തിയത്.

അതിരൂപതയിലെ വിവിധ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം യുവജന ഡയറക്ടർ, മേരിമാതാ മേജർ സെമിനാരി റെക്ടർ, അതിരൂപതാ നോട്ടറി, പ്രമോട്ടർ ഓഫ് ജസ്റ്റിസ്, അതിരൂപതാ ആലോചനാ സമിതി അംഗം എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. അരണാട്ടുകര ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിക്കവേയാണ് റോമിലെ സീറോ മലബാർ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷയിലേക്ക് നിയുക്തനായത്.
തൃശൂർ അതിരൂപത പുതുക്കാട് പാണാട്ടുപറമ്പിൽ വറീത്- ത്രേസ്യാമ്മ ദമ്പതകളുടെ മകനാണ്. ഇംഗ്ലീഷിനു പുറമേ ഇറ്റാലിയൻ, ജർമൻ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഫാ. ബാബു പാണാട്ടുപറമ്പിൽ അറിയപ്പെടുന്ന പ്രഭാഷകനുമാണ്.

 

Sharjah city AG