ഹൃദയാഘാതം മലയാളി വൈദികന്‍ അന്തരിച്ചു
ഇറ്റലി: കോട്ടയം അതിരൂപതാംഗവും ഒഎസ്‌ബി സന്യാസ സമൂഹാംഗവുമായിരുന്നു. ഫാ. ഷാജി പടിഞ്ഞാറേക്കുന്നേൽ ( 54) ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നു ഇറ്റലിയിലെ ലിവോർണോ ഹോസ്പിറ്റലിൽ അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു ഫാദർ. കോട്ടയം കടപ്ലാമറ്റം മാറിടം സ്വദേശിയാണ് ഫാ. ഷാജി പടിഞ്ഞാറേക്കുന്നേൽ. 1968 മെയ് 2നായിരിന്നു ജനനം. 1999 ഡിസംബര്‍ 27നു മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ തിരുപ്പട്ടം സ്വീകരിച്ചു.സംസ്കാരം പിന്നീട്.
