Ultimate magazine theme for WordPress.

വത്തിക്കാൻ ദൈവശാസ്ത്ര കമ്മീഷൻ അംഗമായി മലയാളി വൈദികൻ

 

 

അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തിൽ നിന്നുള്ള ഫാ. ജിജി പുതുവീട്ടിൽക്കളത്തിലിനെ വത്തിക്കാൻ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ച് വർഷത്തേക്കാണ്. കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓർത്തോഡോക്സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനു വേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങൾ നടത്താനും മാർഗരേഖകൾ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനു വേണ്ടിയുള്ള മാർപാപ്പയുടെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത്.

ഫാ. ജിജി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്ഫോർഡ് സർവകലാശാലയിൽ പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണം നടത്തിവരികയാണ്.

Leave A Reply

Your email address will not be published.