സൗദിയിൽ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു.
സൗദിയിൽ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു.
സൗദിയിൽ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു.
റിയാദ് : പത്തനംതിട്ട അടൂര്‍ സ്വദേശിയും ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമായ ശ്രീമതി ശില്പ മേരി ഫിലിപപ്പാണ് (28 വയസ്സ് ) വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെ ഏപ്രിൽ 25 ഞാറാഴ്ച്ച ഉച്ച കഴിഞ്ഞ് പ്രാദേശിക സമയം 3 മണിക്ക് വാഹനാപകടത്തിൽ മരണമടഞ്ഞത്.
ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം നടന്നത്. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മലയാളി സാമൂഹിക പ്രവര്‍ത്തകരും നഴ്‌സസ് കൂട്ടായ്മയും രംഗത്തുണ്ട്.
ഭർത്താവ് : ശ്രീ ജിബിൻ വർഗീസ് ജോൺ. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
