Official Website

മലയാളി യുവതി യു.കെയിൽ നിര്യാതയായി

0 1,179

റെഡ്ഡിംഗ് : ഇടുക്കി കട്ടപ്പന സ്വദേശി റ്റി.എസ് . ബേബിയുടെയും , മണിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളായ റേച്ചൽ സുനിലാണ് ( 33 വയസ്സ് ) ക്യാൻസർ ബാധിച്ച് യു.കെയിലെ റെഡ്ഡിംഗിൽ നവംബർ 3 ചൊവ്വാഴ്ച്ച നിര്യാതയായത് .

ട്രാവൽ പോർട്ടിൽ ജോലി ചെയ്തിരുന്ന റേച്ചലിനെ രണ്ടാഴ്ച മുൻപാണ് കടുത്ത വയറു വേദനയെ തുടർന്ന് കേംബ്രിഡ്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ കണ്ടെത്തിയത് . രണ്ട് ദിവസം മുൻപ് മാത്രമാണ് ഹോസ്പിറ്റിലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയത് . വീട്ടിൽ കഴിഞ്ഞ് വരവെയാണ് ഇന്നലെ പെട്ടന്ന് മരണം സംഭവിച്ചത് . ലണ്ടനിൽ തന്നെ ഒരു ടൂറിസ്റ്റ് ഹോമിൽ മാനേജറായി ജോലി ചെയ്യുന്ന തിരുവന്തപുരം സ്വദേശി സുനിലാണ് ഭർത്താവ് .

 

Comments
Loading...
%d bloggers like this: