നബാദ: ബീഹാറിലെ നബാദ ജില്ലയിൽ ഇന്ത്യാ മിഷൻ സുവിശേഷകൻ ആയ പാസ്റ്റർ ഷാജുവിനെ സുവിശേഷ വിരോധികൾ ആക്രമിച്ചു. ആഗസ്റ്റ് 6 ന് ഇന്നലെ ആരാധന നടന്നുകൊണ്ടിരിക്കെ ഏകദേശം പന്ത്രണ്ടിൽ അധികം ചെറുപ്പക്കാർ ആരാധനാലയത്തിൽ അധിക്രമിച്ച് കടക്കുകയും ആരാധന നിർത്തിക്കുകയും, വിശ്വാസികളെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. പാസ്റ്റർ ഷാജുവിനെ പോലീസ് സ്റ്റേഷനിലേക്ക് എന്നു പറഞ്ഞ് അദ്ദേഹത്തിൻ്റെ തന്നെ ബൈക്കിൽ കൂട്ടിക്കൊണ്ട് പോയി. തൊട്ടടുത്തുള്ള ഒരു സ്കൂൾ മൈതാനത്ത് വണ്ടി നിർത്തിയ ശേഷം ഇതാണ് പോലീസ് സ്റ്റേഷൻ എന്നു പറഞ്ഞ് സംഘം ചേർന്നു വടികളും, ഇഷ്ടികയും മറ്റും ഉപയോഗിച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് പാസ്റ്റർ ഷാജു പറഞ്ഞൂ. തൻ്റെ മോട്ടോർ ബൈക്കിനും അക്രമികൾ കേടുപാടുകൾ വരുത്തി. കോട്ടയം ജില്ലയിൽ വാകത്താനം സ്വദേശിയാണ് പാസ്റ്റർ ഷൈജു. പാസ്റ്റർ ഷൈജുവിനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കാം
