മലയാളി കുട്ടികള്‍ തടാകത്തില്‍ മുങ്ങി മരിച്ചു
ഓഗസ്റ്റ് 29 തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്
ബെൽഫാസ്റ്റ്: ലണ്ടന്‍ഡെറിയിലെ വെള്ളച്ചാട്ടത്തില്‍ പെട്ട് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ലണ്ടനഡെറിയിലെ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു – വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, ജോഷി സൈമണിന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. ഓഗസ്റ്റ് 29 തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. എരുമേലി കൊരട്ടി കുറുവാമൂഴിയിലെ ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. കണ്ണൂര്‍ സ്വദേശി ജോഷിയുടെ പുത്രനാണ് അന്തരിച്ച റോഷന്‍. ഇരുവരുടെയും സംസ്കാരം വെള്ളിയാഴ്ച യു.കെയിൽ നടക്കും.
