വാൻകൂവർ: കാനഡയിൽ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് വാൻകൂവർ നഗരത്തിലെ ചർച്ചിൽ മലയാളം ആരാധന ആരംഭിച്ചു. ബഥേൽ ഇൻറർനാഷണൽ ചർച്ചിന്റെയും പെന്തക്കോസ്തൽ അസംബ്ലി ഓഫ് ഗോഡ് ഇൻ കാനഡയുടെയും അംഗീകാരത്തോടു കൂടി ബഥേൽ മലയാളം അസംബ്ലി എന്ന പേരിൽ ഫെബ്രുവരി 11ന് ഞായറാഴ്ച പാസ്റ്റർ റെയ്നർ മിറ്റൽസ്റ്റഡ് പ്രാർത്ഥിച്ച് ആരംഭിച്ചു.
പിഎഒസി ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. കെൻ റസൽ സമർപ്പണശുശ്രൂഷ നടത്തി. സഭയുടെ ചീഫ് പാസ്റ്റർ ആയി പാസ്റ്റർ രാജൻ മാത്യുവിനെ നിയോഗിച്ചു. ബഥേൽ ഇൻറർനാഷണൽ ചർച്ചിന്റെ പാസ്റ്റർ ഫിൽ മിറ്റൽസ്റ്റഡ് സങ്കീർത്തനം വായിക്കുകയും പിഎഒസി മിഷൻ ഡയറക്ടർ പാസ്റ്റർ ഹെറോൾഡ് പ്രാർത്ഥിച്ച് ആശിർവാദം പറയുകയും ചെയ്തു.
വാൻകൂവർ എയർപോർട്ടിൽ നിന്നും 15 മിനിറ്റ് യാത്ര ചെയ്താൽ സഭയിൽ എത്തിച്ചേരാവുന്നതാണ്. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ ആണ് മലയാളത്തിൽ ആരാധന ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ രാവിലെ 10 മുതൽ 11:30 വരെ ഇംഗ്ലീഷ് ആരാധനയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ രാജൻ മാത്യു, +1-604-442-8099
അഡ്രസ്: 739, East 33rd Avenue, Vancouver, BC, V5V 3A1
