തിരുവനന്തപുരം : ലോക മാതൃഭാഷ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ മലയാളം ഓൺലൈൻ നിഘണ്ടു മൊബൈൽ ആപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. ആപ്പിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.വി വേണു നിർവഹിച്ചു. വി കെ പ്രശാന്ത് എം ൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി വി പി ജോയി, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ . എം സത്യൻ , അസിസ്റ്റന്റ് ഡയറക്ടർ ഡോ . ജിനേഷ് കുമാർ ,ടി ഡി സുനിൽ , കെ ആർ സരിതകുമാർ തുടങ്ങിയവർ പങ്കെടുത്തു.
