റാസൽഖൈമ: റാക്ക് സെറാമിക്സ് സ്റ്റാഫ് മലയാള സൗഹൃദ വേദി യുടെ ജനറൽ ബോഡി ഇന്നലെ അൽഹംറയിൽ നടന്നു. ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷംസീർ , അജീഷ് എന്നിവർക്ക് മെമൻ്റോ നൽകി ആദരിച്ചു. മത്തായി സി.എം , അജി സക്കറിയ , ലാൽ ഗോവിന്ദ്, അനിൽകുമാർ, മനോജ് മുണ്ടൂർ, ഹരികുമാർ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു
