Ultimate magazine theme for WordPress.

മക്കളുടെ പേരിന് മുന്നില്‍ അമ്മയുടെ പേര് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

 

മുംബൈ: സർക്കാർ രേഖകളിൽ കുട്ടികളുടെ പേരിന് മുമ്പ് അമ്മയുടെ പേര് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ .മഹാരാഷ്ട്ര മന്ത്രിസഭയാണ് തീരുമാനം പാസാക്കിയത്. 2024 മെയ് 1 മുതൽ സംസ്ഥാനത്തുടനീളമുള്ള റവന്യൂ, വിദ്യാഭ്യാസ രേഖകളിൽ ഇത് നടപ്പിലാക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 2024 മെയ് 1-നോ അതിനു ശേഷമോ ജനിച്ച കുട്ടികൾക്ക് മക്കളുടെ പേരിന് ഒപ്പം അമ്മയുടെ പേര് നല്‍കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.എല്ലാ വിദ്യാഭ്യാസ രേഖകളിലും റവന്യൂ പേപ്പറുകളിലും സാലറി സ്ലിപ്പുകളിലും സര്‍വീസ് ബുക്കുകളിലും വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷാ ഫോമുകളിലും കുട്ടിയുടെ പേര്, അമ്മയുടെ പേര്, പിതാവിന്റെ പേര്, കുടുംബപ്പേര് എന്നിങ്ങനെയാണ് രേഖപ്പെടുത്താറുണ്ടായിരുന്നത്.

Sharjah city AG