Ultimate magazine theme for WordPress.

ലൂയിസ് ഡി ലാ ഫ്യൂണ്ടെയുടെ ക്രൈസ്തവ വിശ്വാസത്തെ അഭിനന്ദിച്ച് സ്പാനിഷ് മെത്രാന്‍

സ്പെയിൻ : നാലാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതിനെയും ഫുട്ബോള്‍ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ കാസ്റ്റിലോയുടെ അടിയുറച്ച ക്രൈസ്തവ വിശ്വാസത്തെയും അഭിനന്ദിച്ച് സ്പാനിഷ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിവിധ പ്രതിനിധികൾ പ്രതികരണം നടത്തി.

സെവില്ലേ ആർച്ച് ബിഷപ്പ് മോൺ ജോസ് ഏഞ്ചൽ സൈസ് മെനെസെസ്, ദേശീയ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് എക്സില്‍ കുറിപ്പ് പങ്കുവെച്ചു.
പരിശുദ്ധനായ ക്രിസ്തുവിനോടുള്ള തൻ്റെ വിശ്വാസവും ഭക്തിയും പരസ്യമായി പ്രകടിപ്പിക്കുവാന്‍ കോച്ച് ലൂയിസിന് യാതൊരു മടിയുമില്ലായെന്നും അദ്ദേഹത്തിന് വിശ്വാസം, വിനയം, വ്യക്തിത്വങ്ങൾക്ക് മുകളിലുള്ള ടീമിൻ്റെ മൂല്യം, ആത്മവിശ്വാസം എന്നിവ കൈമാറാൻ കഴിഞ്ഞുവെന്നും ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.

Sharjah city AG

Comments are closed.