Ultimate magazine theme for WordPress.

സ്‌കൂളുകളിൽ പത്ത് കൽപ്പനകളുടെ പോസ്റ്റർ പ്രദർശിപ്പിക്കണമെന്ന് ലൂസിയാന സ്റ്റേറ്റ്

ലൂസിയാന : യൂണിവേഴ്സിറ്റി തലം വരെയുള്ള എല്ലാ പബ്ലിക് സ്‌കൂൾ ക്ലാസ് മുറികളിലും പത്ത് കൽപ്പനകളുടെ പോസ്റ്റർ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ട് യുഎസ് സംസ്ഥാനമായ ലൂസിയാന. ‘നമ്മുടെ സംസ്ഥാനത്തിന്റെയും ദേശീയ സർക്കാരിൻ്റെയും അടിസ്ഥാന രേഖകൾ’ എന്ന് പത്ത് കൽപ്പനകളെ വിശേഷിപ്പിച്ചുകൊണ്ടാണ് ഗവർണർ ജെഫ് ലാൻഡ്രി ഉത്തരവിൽ ഒപ്പുവച്ചത്.

11 -14 ഇഞ്ച് പോസ്റ്ററിൽ ‘വലുതും എളുപ്പത്തിൽ വായിക്കാവുന്നതുമായ ഫോണ്ടിൽ’ വിശുദ്ധ വാചകം ഉൾപ്പെടുത്തണമെന്നും നിയമം ആവശ്യപ്പെടുന്നു. 2025-ഓടെ സംസ്ഥാന ധനസഹായം ലഭിക്കുന്ന എല്ലാ സ്‌കൂളുകളിലേയും, കോളജിലേയും ക്ലാസ് മുറികളിലും പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്.

Sharjah city AG

Comments are closed.