വേങ്ങോട് : വേങ്ങോട് ലോഗോസ് പെന്തക്കോസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 28 നും 29 നും വേങ്ങോട് ജംഗ്ഷൻ പൊതുമന്ദിരത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.
പാ. ഡാർവിൻ പി എസ്, പാ. ജിബിൻ കെ പീറ്റർ എന്നിവർ പ്രസംഗിക്കും. പാ. വിനു നീലകണ്‌ഠൻ, പാ. റെനി ജോർജ് എന്നിവർ അധ്യക്ഷത വഹിക്കും. ലോഗോസ് ഗോസ്‌പൽ വോയ്‌സ് ഗാന ശുശ്രൂഷ നിർവഹിക്കും. പാ. എം മണിയൻ കൺവീനറായി പ്രവർത്തിക്കുന്നു.
