മുട്ടം : 29 മത് ലോഗോസ് ബൈബിൾ കൺവെൻഷൻ മാർച്ച് 29 മുതൽ 31 വരെ മുട്ടം ലോഗോസ് ലിറ്റിൽ ഫ്ലവർ സ്കൂളിൽ വെച്ച് നടത്തപ്പെടും . പാസ്റ്റർമാരായ അനീഷ് കാവാലം , സുഭാഷ് കുമരകം , യേശുദാസ് പുതുശ്ശേരി , സാബു ചാരുവേലി , മഹേഷ് മാത്യു , വിൻസെന്റ് മൈക്കൽ എന്നിവർ ദൈവവചനം പ്രഘോഷിക്കും . ലോഗോസ് സിംഗേഴ്സ് സംഗീത ശുശ്രുഷ നിർവഹിക്കും .31 നു നടക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
