ഡബ്ലിൻ : ലോകപ്രശസ്ത യൂട്യൂബറും ഡബ്ല്യു.ഡബ്ല്യു.ഇ താരവുമായ ലോഗൻ പോളിന്റെ ജീവിതത്തിലെ ഞെട്ടിക്കുന്ന ആത്മീയ മാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ പക്കലുണ്ടായിരുന്ന അപൂർവ്വമായ പോക്കിമോൻ കാർഡ് ലോക റെക്കോർഡ് തുകയായ 16 മില്യൺ ഡോളറിന് (ഏകദേശം 133 കോടി രൂപ) വിൽക്കുന്നതിന് തൊട്ടുമുമ്പ് യേശുവിന്റെ നാമത്തിൽ ലോഗൻ പ്രാർത്ഥിച്ചതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. “ദൈവമേ, ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഞങ്ങളെ ഒരുമിപ്പിച്ചതിന് നന്ദി” എന്നായിരുന്നു ലോഗന്റെ വാക്കുകൾ. മുമ്പ് തന്റെ സുഹൃത്തായ ജോർജ്ജ് ജാങ്കോയുടെ ക്രിസ്തീയ വിശ്വാസത്തെ പരസ്യമായി പരിഹസിക്കുകയും യേശുവിൽ വിശ്വസിക്കുന്നവർക്ക് തെറാപ്പി ആവശ്യമാണെന്ന് പറയുകയും ചെയ്ത ലോഗന്റെ ഈ മാറ്റം അപ്രതീക്ഷിതമായിരുന്നു.
താൻ ദൈവത്തെയും യേശുവിനെയും അപമാനിച്ചതിന് വലിയ വില നൽകേണ്ടി വന്നുവെന്നും ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും ലോഗൻ വെളിപ്പെടുത്തി. തന്റെ തെറ്റായ പരാമർശങ്ങളിൽ ക്രിസ്തീയ സമൂഹത്തോടും സുഹൃത്തിനോടും അദ്ദേഹം മാപ്പ് ചോദിച്ചു. ലോഗൻ തനിക്കെതിരെ നടത്തിയ പരിഹാസങ്ങൾക്കിടയിലും ജോർജ്ജ് ജാങ്കോ വിട്ടുവീഴ്ചയില്ലാത്ത വിശ്വാസത്തോടെ അദ്ദേഹത്തിനായി പ്രാർത്ഥിച്ചിരുന്നു.

Comments are closed.