Official Website

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി

0 278

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.
അതേസമയം, അടുത്ത മൂന്നു ആഴ്ച നിര്‍ണായകമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐ.ജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ടെസ്റ്റ് പോസിറ്റീവ് ശതമാനം 25-നു താഴെ വരികയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ മുതല്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയര്‍ത്തുന്നത്. കൂടുതല്‍ ശക്തമായ നടപടികള്‍ ജില്ലയില്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആര്‍ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ അത് 23.18 ആണ്. മലപ്പുറത്താണ് ഇപ്പോഴും ടി.പി.ആര്‍ കൂടുതല്‍. മറ്റു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു വരികയാണ്, ആക്ടീവ് കേസുകളും എല്ലാ ജില്ലകളിലും കുറഞ്ഞു.

Comments
Loading...
%d bloggers like this: