Official Website

ഡൽഹിയിൽ ലോക്ഡൗൺ നീട്ടി

0 171

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന ഡ​ൽ​ഹി​യി​ൽ ലോ​ക്ഡൗ​ണ്‍ വീ​ണ്ടും ഒ​രാ​ഴ്ച​ത്തേ​ക്കു കൂ​ടി നീ​ട്ടി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടെ​ങ്കി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ എ​ത്താ​ത്ത​തു​കൊ​ണ്ട് ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. മെ​ട്രോ സ​ർ​വീ​സ് ഉ​ൾ​പ്പെടെ റ​ദ്ദാ​ക്കിക്കൊ​ണ്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കാ​ണ് നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ പ​കു​തി​യി​ൽ ഡ​ൽ​ഹി​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 35 ശ​ത​മാ​നം ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 11. 32 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ താ​ഴെ എ​ത്തു​ന്ന​തു വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശം. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 6430 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഡ​ൽ​ഹി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 337 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ അ​ഞ്ചാ​മ​ത്തെ ത​വ​ണ​യാ​ണ് ഡ​ൽ​ഹി​യി​ൽ ലോ​ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ഏ​പ്രി​ൽ അ​ഞ്ചോ​ടെ പ്ര​തി​ദി​ന​രോ​ഗി​ക​ൾ അ​യ്യാ​യി​ര​ത്തി​ൽ അ​ധി​ക​മാ​യി. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി 20,000 ക​ട​ന്ന​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു.

Comments
Loading...
%d bloggers like this: