ചൈനയിൽ ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ചൈന : ചൈനയിലെ ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . രണ്ടുമാസം നീണ്ടു നിന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് രണ്ടുദിവസം തികയുന്നതിന് മുന്‍പാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നഗരത്തിലെ ജിന്‍ഗാന്‍, പുടോങ് മേഖലയിലാണ് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവിൽ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയന്ത്രണം.
