ലിവർപൂൾ: ഇന്ന് വൈകിട്ട് 3 മണി മുതൽ ലിവർപൂളിൽ ഐപിസി ശാലോം ലിവർപൂൾ സഭയുടെ ആഭിമുഖ്യത്തിൽ ‘എലിറോൺ‘ മ്യൂസിക് ഫെസ്റ്റ് നടക്കും. പാസ്റ്റർ വിൽസൺ ബേബി (ഐപിസി യുകെ-അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റ്) ഉത്ഘാടനം ചെയ്യും.ഡോക്ടർ ബി. വർഗീസ് (മണക്കാല),പാസ്റ്റർ ഡെൻസൺ ജോസഫ് എന്നിവർ വചനം ശുശ്രുഷിക്കും.ഗായകൻ ഡോക്ടർ ബ്ലെസ്സൻ മേമന മ്യൂസിക് ഫെസ്റ്റിനു നേതൃത്വം കൊടുക്കും.
