Ultimate magazine theme for WordPress.

സജീവ സുവിശേഷ ചൈതന്യമായി വർത്തമാനകാലത്ത് പുതുക്കപ്പെട്ട ജീവിതം നയിക്കുക: ബ്രദർ. സാജു ജോൺ മാത്യു

തിരുവല്ല: ദൈവവചനത്തിന്റെ ജീവിക്കുന്ന സാക്ഷികൾ ആകുവാനും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൈവത്തെ മുൻനിർത്തി സജീവ സുവിശേഷ ചൈതന്യമായി വർത്തമാനകാലത്ത് പുതുക്കപ്പെട്ട ജീവിതം നയിക്കാൻ വിളിക്കപ്പെട്ടവരായി നിലനിൽക്കുക എന്നതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതെന്നും, ദൈവവചനത്തിലൂടെ ക്രിസ്തു തന്നെയാണ് നമ്മോടു സംസാരിക്കുന്നതെന്നും ബ്രദർ.സാജു ജോൺ മാത്യു പറഞ്ഞു. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 64-ാമത് ജനറൽ കൺവെൻഷനിൽ
രണ്ടാം ദിനം നടന്ന പൊതുയോഗത്തിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡോ. ടി.സി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
റവ.അനിൽ ടി. മാത്യു, ബേസിൽ ജോർജ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

രാവിലെ നടന്ന വൈദീകരുടെയും, സഭാ പ്രവർത്തകരുടെയും സമ്മേളനം പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, റവ. മാത്യൂ ഏബ്രഹാം, റവ. മോൻസി വർഗീസ്, റവ. ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

കൺവെൻഷനിൽ നാളെ

7.30: ബൈബിൾ ക്ലാസ്: സാജു ജോൺ
9.30: മധ്യസ്ഥ പ്രാർത്ഥന
രാവിലെ 10 മണി, ഉച്ചക്ക് ശേഷം 2 മണി: വൈദീകരുടെയും, പ്രവർത്തകരുടെയും സമ്മേളനം
6.30: പൊതുയോഗം

Sharjah city AG

Comments are closed.